യെഡിയൂരപ്പ രാജിക്കത്ത് നല്‍കി

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയ്ക്കാണ് യെദ്യൂരപ്പ കത്തയച്ചത്. തീരുമാനം നേതൃത്വം അംഗീകരിച്ചു. ഇതോടെ ഔദ്യോഗിക നടപടികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. ഞായറാഴ്ച ഉച്ചയോടെ അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. രാവിലെ 7.30 ഓടെയാണ് രാജി തീരുമാനം അറിയിച്ച് നിതിന്‍ ഗഡ്കരിക്ക് യെദ്യൂരപ്പ ഫാക്‌സ് സന്ദേശം അയച്ചത്. കത്ത് നേതൃത്വത്തിന് ഔദ്യോഗികമായി അയച്ചതോടെ ഇനി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുക എന്ന നടപടി മാത്രമേ ബാക്കിയുള്ളൂ.
അതേസമയം സ്ഥാനമൊഴിയാന്‍ യെദ്യൂരപ്പ മുന്നോട്ടുവെച്ച ഉപാധികളെക്കുറിച്ച് അവ്യക്തതകള്‍ തുടരുകയാണ്. രാജി സമര്‍പ്പിച്ച ശേഷം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ നിയമസഭാകക്ഷിയോഗം ചേരും. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും സുഷമാ സ്വരാജും ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് യെദ്യൂരപ്പ രാജി നിര്‍ദേശത്തിന് വഴങ്ങിയത് എന്നാണ് അറിയുന്നത്.












Click it and Unblock the Notifications