Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പ പടിയിറങ്ങുന്നു

Yeddyurappa
ബാംഗ്ലൂര്‍: ബിജെപി നേതൃത്വത്തെ അപഹാസ്യമാക്കിയ വിലപേശലിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ഞായറാഴ്ച രാജിവയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക ്‌ശേഷം ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജിനെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയിട്ടുമുണ്ട്.

പിന്‍ഗാമിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെങ്കിലും രാജിയുടെ തുടര്‍ച്ചയായി പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ബിജെപി നിയമസഭാകക്ഷി യോഗവും ചേര്‍ന്നേക്കും.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആക്കണമെന്ന അവകാശവാദം ഉപേക്ഷിച്ചാല്‍ പിന്‍ഗാമിക്കാര്യത്തില്‍ യെഡിയൂരപ്പയുടെ വാക്ക് പരിഗണിക്കാമെന്നാണു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. മുന്‍ സംസ്ഥാന അധ്യക്ഷനും എംപിയുമായ ഡി. വി. സദാനന്ദ ഗൌഡയ്ക്കാകും പ്രഥമ പരിഗണനയെന്നാണു സൂചന.

മന്ത്രിമാരായ എസ്. സുരേഷ്‌കുമാര്‍, ഡോ. വി. എസ്. ആചാര്യ എന്നിവരും സാധ്യതാപട്ടികയിലുണ്ട്. രണ്ടുവര്‍ഷംകൂടി കാലാവധി ശേഷിക്കുന്ന നിയമസഭയില്‍ പാര്‍ട്ടിക്കു ശക്തമായ നേതൃത്വം നല്‍കാന്‍ കഴിയുന്നയാളെയാണു കേന്ദ്രനേതൃത്വം തേടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+