അച്ചടക്കനടപടി: വിഎസിന് പാര്‍ട്ടിയുടെ മറുപടി

അച്ചടക്കലംഘനം പാര്‍ട്ടി ഗൗരവമായിത്തന്നെ കാണുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിഎസ് നല്‍കിയ ഉത്തരം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി വിലക്ക് ലംഘിച്ചും വിഎസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടി തുടരുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വച്ചായിരുന്നു വി.എസ് പാര്‍ട്ടി നടപടികളെ വിമര്‍ശിക്കും വിധം പ്രതികരിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളരുതെന്നാണ് ചട്ടമെന്നും ഇത്തരം നടപടികള്‍ ഇനിയുണ്ടാകില്ലെന്നും വി.എസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications