കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടക്കനടപടി: വിഎസിന് പാര്‍ട്ടിയുടെ മറുപടി

  • By Ajith Babu
Google Oneindia Malayalam News

CPM
തിരുവനന്തപുരം: തനിക്ക് അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി ശരിയല്ലെന്ന വിഎസിന്റെ പ്രസ്താവനയ്ക്ക് പാര്‍ട്ടിയുടെ മറുപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കേന്ദ്രകമ്മറ്റിയുടെ അംഗീകാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അച്ചടക്കലംഘനം പാര്‍ട്ടി ഗൗരവമായിത്തന്നെ കാണുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിഎസ് നല്‍കിയ ഉത്തരം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി വിലക്ക് ലംഘിച്ചും വിഎസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടി തുടരുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വച്ചായിരുന്നു വി.എസ് പാര്‍ട്ടി നടപടികളെ വിമര്‍ശിക്കും വിധം പ്രതികരിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളരുതെന്നാണ് ചട്ടമെന്നും ഇത്തരം നടപടികള്‍ ഇനിയുണ്ടാകില്ലെന്നും വി.എസ് പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X