Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളനീരില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട

കണ്ണൂര്‍: ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വസതി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ച സംഭവം രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍. ബെര്‍ലിന്റെ വീട്ടില്‍ നിന്ന് ഇളനീര്‍ കുടിച്ചോ ഇല്ലയോ എന്നത് മനുഷ്യസഹജമായ കാര്യമാണെന്നും ഇളനീരില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഇതൊരു മുഖ്യധാര വിഷയമല്ല. അച്ചടക്ക നടപടികള്‍ സംഘടനാപരമാണ്. ഇക്കാര്യത്തില്‍ പരസ്യ ചര്‍ച്ചയ്ക്കു പാര്‍ട്ടി തയാറല്ല.

പാര്‍ട്ടി സമ്മേളനങ്ങള്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. അതു പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നു വിജയരാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+