പ്രായം പറഞ്ഞ് പിള്ളയ്ക്ക് ഇളവില്ല?

ഇടമലയാര്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു പ്രായാധിക്യത്തിന്റെ പേരില്‍ ശിക്ഷാ ഇളവു നല്‍കുന്നതു സംബന്ധിച്ചു നിയമോപദേശം തേടി സര്‍ക്കാര്‍ നല്‍കിയ കത്തിനാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി മറുപടി നല്‍കിയത്. എജിയുടെ ഉപദേശം പിള്ളയക്ക് തിരിച്ചടിയായിട്ടുണ്ട്.
പ്രായാധിക്യവും രോഗവും മൂലം അവശത അനുഭവിക്കുകയാണെന്നു ചൂണ്ടിക്കാട്ടി 75 പിന്നിട്ട എല്ലാ ജയില്‍പ്പുള്ളികളെയും മോചിപ്പിക്കണമെന്നായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയുടെ അഭ്യര്‍ഥന. നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി: ലക്ഷ്മണ ഉള്‍പ്പെടെ 75 വയസ്സിനു മുകളിലുളള 19 പേര്‍ ജയിലിലുണ്ടെന്ന് ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ടും നല്‍കി. ഇതേത്തുടര്‍ന്നാണ് ഇവരുടെ മോചനം സംബന്ധിച്ചു സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയത്.
എഴുപത്തിയഞ്ച് കഴിഞ്ഞതിന്റെ പേരില്‍ ബാലകൃഷ്ണ പിള്ളയെ മോചിപ്പിയ്ക്കുന്നത് വന്‍പ്രതിഷേധം വിളിച്ചുവരുത്തുമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. പ്രായമേറിയാല്‍ എന്തുകുറ്റവും ചെയ്യാന്‍ സാധിയ്ക്കുമോയെന്നാണ് പിള്ളയുടെ മോചനത്തെ എതിര്‍ക്കുന്നവരുടെ ചോദ്യം.
ബാലകൃഷ്ണപിള്ളയ്ക്കു മനുഷ്യത്വം പരിഗണിച്ചു ശിക്ഷ ഇളവു ചെയ്യണമെന്നു മകന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറും ആവശ്യപ്പെട്ടിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ ചര്‍ച്ചചെയ്യും. അന്തിമ തീരുമാനം അവിടെയുണ്ടാകും.












Click it and Unblock the Notifications