പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുണ്ടാത്തലവന്‍ വിഐപി

ചില ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്താണ് ഇതിനുളള സൗകര്യമൊരുങ്ങിയത്. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഓംപ്രകാശിന് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് അകമ്പടിയോടെ വിവിഐപി ദര്‍ശനത്തിന് സൗകര്യമൊരുക്കി നല്‍കിയിരുന്നത്.
ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സ്‌കാനറുകളും ആധുനിക ക്യാമറകളും ഉടന്‍ സ്ഥാപിക്കുമെന്നും കെല്‍ട്രോണിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്‌ടെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിലെ സ്‌കാനറുകള്‍ നാലും പ്രവര്‍ത്തനരഹിതമാണെന്ന് കഴിഞ്ഞദിവസം ചിലചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്ഷേത്രസുരക്ഷയ്ക്കായുള്ള കമാന്‍ഡോ വിന്യാസത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ആചാരപരമായ പ്രതിബന്ധങ്ങള്‍ ഉണ്‌ടെന്നും എഡിജിപി പറഞ്ഞു.












Click it and Unblock the Notifications