Get Updates
Get notified of breaking news, exclusive insights, and must-see stories!

നിധിശേഖരം: വിദഗ്ധസമിതി കണക്കെടുപ്പ് തുടങ്ങുന്നു

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍നിന്നു കണ്ടെത്തിയ അമൂല്യ സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കാനുള്ള വിദഗ്ധ സമിതിയുടെ ചെയര്‍മാനായ നാഷനല്‍ മ്യൂസിയം ഡയറക്ടര്‍ സിവി ആനന്ദബോസ് തിരുവനന്തപുരത്ത് എത്തി.

ആനന്ദബോസിന് പുറമെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ വകുപ്പിലെ ബി.വി. രാജ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍, റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ, പുരാവസ്തു വിഭാഗത്തിലെ കണ്‍സര്‍വേഷന്‍ മേധാവി പ്രൊഫ.എം. വേലായുധന്‍ നായര്‍ എന്നിവരാണ് വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഇതുവരെ നടത്തിയ നിലവറകളുടെ പരിശോധനയുടെ വിശദാംശം തിങ്കളാഴ്ച രാവിലെ നടക്കുന്ന യോഗത്തില്‍ വിദഗ്ധ സമിതി വിലയിരുത്തും. പിന്നീട് ഓരോ അറയിലെയും നിക്ഷേപം എങ്ങനെ പരിശോധിക്കണമെന്നതും മൂല്യനിര്‍ണയം നടത്തണമെന്നതും സംബന്ധിച്ച് വിദഗ്ധ സമിതി ആക്ഷന്‍ പ്ലാന്‍ തയാറാക്കും.

നിലവറ തുറന്നുള്ള പരിശോധനയില്‍ പങ്കെടുത്ത നിരീക്ഷണ സമിതി അംഗങ്ങളില്‍നിന്നു വിവരം ശേഖരിക്കും. ബി നിലവറ തുറക്കുന്ന കാര്യവും നിലവറകളില്‍നിന്നു കണ്ടെത്തിയ വസ്തുക്കള്‍ എങ്ങനെ സൂക്ഷിക്കണമെന്ന കാര്യവും വിലയിരുത്തും.

ഇതിന്റെ സുരക്ഷയ്ക്കായുള്ള സുപ്രധാന നിര്‍ദേശങ്ങളും വിദഗ്ധ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിലെ ബി.വി. രാജ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.കെ. ഹരികുമാര്‍, റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ മേധാവി പ്രഫ. എം. വേലായുധന്‍ നായര്‍ എന്നിവരും വിദഗ്ധ സമിതിയില്‍ അംഗങ്ങളാണ്.

അതേസമയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ക്ഷേത്രത്തിലെ സുരക്ഷക്കായി സ്ഥാപിച്ച മെറ്റല്‍ഡിറ്റക്ടര്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഇതൊപ്പെം തന്നെ ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായുള്ള പദ്ധതിയുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+