കൊച്ചി: അനുമതി കിട്ടിയാല്‍ നാലു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രൊ റെയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ദില്ലി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍.
കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. അതിനാല്‍ മറ്റു തടസങ്ങളുണ്ടാവില്ല. സമയബന്ധിതമായ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ഉത്തരവാദിത്വമാണു മുഖ്യമന്ത്രി ഏല്‍പ്പിച്ചിട്ടുള്ളത്. ഇതു ഗൗരവത്തോടെ നിറവേറ്റുമെന്നു ഈ ശ്രീധരന്‍ പറഞ്ഞു.
4,427 കോടിരൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് ഉടന്‍ കേന്ദ്രാനുമതി കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
The Metro Rail will pave the way for a big thrust in the infrastructure development of the state, Chief Minister Oommen Chandy said on Saturday after officially launching the work of the metro related project. The first project will be the construction of a new rail overbridge at Salim Rajan Road