Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരിയുടെ ആത്മഹത്യ; വാന്‍ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് സ്‌കൂള്‍ വാന്‍ ഡ്രൈവറുടെ പീഡനത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഊരൂട്ടമ്പലം സ്വദേശി പ്രവീണ്‍കുമാറിനെ (26) കരമന പോലീസ് കസ്റ്റഡിയിലെടുത്തു.

ജൂലൈ 27ന് വൈകീട്ട് പതിമൂന്നുകാരി കരമന നെടുങ്കാട്ടിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ച ശേഷം കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്.

സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന സ്വകാര്യ വാന്‍ െ്രെഡവറായ പ്രവീണ്‍ സംസാരിച്ച് പെണ്‍കുട്ടികളെ മയക്കിടെയുക്കുന്നതില്‍ വിരുതനാണെന്ന് പോലീസ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തിനു ക്ഷണിക്കുകവഴി മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇയാള്‍ നല്ല ബന്ധമുണ്ടാക്കുകയും ഇതിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ ഇടപഴകുകയുമായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷാക്കാലത്താണ് ആദ്യമായി പീഡനം നടന്നത്. അന്ന് വാനിനു പകരം കാറുമായാണ് പ്രവീണ്‍ എത്തിയത്. നഗരത്തിന് പുറത്തുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ വീട്ടില്‍ വെച്ചും പിന്നീട് പീഡനം നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് മാസമായി പ്രവീണ്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈലും ഡയറിയും പരിശോധിച്ചപ്പോഴാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചത്. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചിലരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ ശനിയാഴ്ച വൈകീട്ട് പോലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+