കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം രണ്ടായി പിളര്‍ന്നു; ജീവഹാനിയില്ല

  • By Ajith Babu
Google Oneindia Malayalam News

A Caribbean Airlines plane has crashed at an airport in Guyana.
ജോര്‍ജ്ടൗണ്‍: കരീബിയന്‍ രാജ്യമായ ഗയാനയിലെ ജോര്‍ജ്ടൗണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 163 പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ന്യൂയോര്‍ക്കില്‍ നിന്ന് വരികയായിരുന്ന കരീബിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 7378-00 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം കനത്ത മഴയെത്തുടര്‍ന്നു റണ്‍വേയില്‍ നിര്‍ത്താനാകാതെ മുന്നോട്ടുപോയി രണ്ട് കഷണമായി പിളരുകയായിരുന്നു.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടായ ഉടനെ പരിഭ്രാന്തരായ യാത്രക്കാരെ അടിയന്തര കവാടം വഴി പുറത്തെത്തിച്ചു. ഉപകരണങ്ങളുടെ അഭാവും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാലുപേരെ ഗുരുതര പരിക്കുകളോടെ ജോര്‍ജ്ജ് ടൗണിലെ ആശുപത്രിയിലാക്കിയതായി കരിബീയന്‍ ഗതാഗതമന്ത്രി ദേവന്ത് മഹരാജ് അറിയിച്ചു.

സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിനു ഗയാനയിലേക്ക് വിദഗ്ദ സംഘത്തെ അയക്കും. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹായം നല്കാന്‍ യു.എസ് ഗതാഗത സുരക്ഷാ സമിതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഭരത് ജാഗ്ഡിയോ പറഞ്ഞു.

English summary
The Caribbean Airlines Boeing 737-800 has crashed upon landing at Cheddi Jagan International Airport in Timehri, Guyana, causing injuries but no deaths though it was broken in two parts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X