Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഫ്റ്റില്‍ കുടുങ്ങി 4 വയസ്സുകാരി മരിച്ചു

കോയമ്പത്തൂര്‍: ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി 4 വയസ്സുകാരി മരിച്ചു. ചാവി നഹര്‍ ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ സഹോദരിയായ കാശിഷിനൊപ്പം കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു നഹര്‍. ഇതിനിടയില്‍ അബദ്ധത്തില്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങുകയായിരുന്നു. ഇതു കണ്ട കാശിഷ് അപ്പാര്‍ട്ട്‌മെന്റിലുള്ളവരെ വിവരമറിയിച്ചു. ഇവര്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്റെ ബട്ടന്‍ അമര്‍ത്തിയതോടെ ലിഫ്റ്റ് മുകളിലേയ്ക്കുയര്‍ന്നു. ഇതോടെ കുട്ടിയുടെ നില കൂടുതല്‍ വഷളായി.

പിന്നീട് നീണ്ട ശ്രമത്തിനു ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച മൃതദേഹം സംസ്‌കരിച്ചു. ലോകേഷ് കുമാറിന്റേയും സവിത നഹറിന്റേയും മകളാണ് മരിച്ച ചാവി നഹര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+