ത്രികോണപ്രേമം കൊലപാതകത്തില്‍ കലാശിച്ചു
അഹമ്മദാബാദ്: മുന്‍കാമുകിയുമായി അടുപ്പം പുലര്‍ത്തിയ ആളെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍. ജഷു ഗോഹില്‍ ആണ് അറസ്റ്റിലായത്. രാംദേവ് മാര്‍വാഡി (30) ആണ് കൊല്ലപ്പെട്ടത്.
സായിനാഥ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഗോഹില്‍ മുന്‍പ് മീന താക്കൂര്‍ (35) എന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. ഇതിനു ശേഷം മീന രാംദേവുമായി അടുപ്പത്തിലായതായി ഗോഹില്‍ അറിഞ്ഞു.
തുടര്‍ന്ന് മീനയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ രാംദേവിനോട് ഗോഹില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശനിയാഴ്ച രാത്രി രാംദേവിനെ മീനയുടെ വീടിനടുത്ത് ഗോഹില്‍ കാണാനിടയായി. ഇതില്‍ കുപിതനായ ഗോഹില്‍ കത്തിയെടുത്ത് രാംദേവിനെ കുത്തിക്കൊല്ലുകയായിരുന്നു.












Click it and Unblock the Notifications