ബാങ്കുദ്യോഗസ്ഥന്‍ 1 കോടി കവര്‍ന്നു
ദില്ലി: കോട്ടക് മഹീന്ദ്ര ബാങ്ക് ജീവനക്കാരന്‍ വിവിധ എടിഎമ്മുകളില്‍ നിന്നായി ഒരു കോടി രൂപ കവര്‍ന്നു.ദീപക് റാണ എന്ന ഉദ്യോഗസ്ഥനാണ് ദില്ലിയിലെ 14 എടിഎമ്മുകളില്‍ നിന്നായി കവര്‍ച്ച നടത്തിയത്.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന്റെ ചുമതല ഇയാള്‍ക്കായിരുന്നു. തന്റെ അധികാരപരിധിയിലുള്ള എടിഎമ്മുകളില്‍ നിന്നാണ് ഇയാള്‍ പണം മോഷ്ടിച്ചത്. കൂടെ ജോലി ചെയ്യുന്ന ആളില്‍ നിന്ന് പാസ് വേഡുകള്‍ മനസ്സിലാക്കിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
റാണയ്ക്കു വേണ്ടി പോലീസ് ദില്ലിയിലെ ആറു സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.












Click it and Unblock the Notifications