സഹോദരിയുടെ കാമുകനെ കുത്തിക്കൊന്നു
മംഗലാപുരം: യുവതിയുടെ സഹോദരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കാമുകനെ കുത്തിക്കൊന്നു. മംഗലാപുരം ഉള്ളാള്‍ മൊഗവീര പട്ടണത്തെ ശ്രീകാന്ത് (24) ആണ് കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ശ്രീകാന്തിന്റെ കാമുകിയുടെ സഹോദരന്‍ ഭരതേഷും സഹോദരീഭര്‍ത്താവ് അശ്വിനും ഒളിവിലാണ്.
കുത്തേറ്റ് മരിച്ചയാളും പ്രതികളും ഒരേ സമുദായക്കാരും സമീപവാസികളുമാണ്. മൂന്നുകൊല്ലമായി തുടരുന്ന പ്രേമത്തെച്ചൊല്ലി ശ്രീകാന്തും ഭരതേഷും പതിവായി കലഹിച്ചിരുന്നുവെന്ന് ഉള്ളാള്‍ പോലീസ് പറഞ്ഞു.












Click it and Unblock the Notifications