കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മുഖ്യന്‍: ബിജെപി ഇരുട്ടില്‍ തപ്പുന്നു

  • By Nisha Bose
Google Oneindia Malayalam News

BJP leaders and Yeddyurappa
ബാംഗ്ലൂര്‍: അഴിമതിയാരോപണത്തെ തുടര്‍ന്ന് പുറത്തു പോയ കര്‍ണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം വിയര്‍ക്കുന്നു. ഗ്രാമവികസന മന്ത്രി ജഗദീഷ് ഷെട്ടറുടേയും യെഡിയൂരപ്പ നിര്‍ദേശിക്കുന്ന സദാനന്ദ ഗൗഡയുടേയും പേരാണ് ബിജെപി നേതൃത്വത്തിന്റെ അന്തിമ ലിസ്റ്റിലുള്ളതെന്നാണ് സൂചന.

എന്നാല്‍ ഇവരില്‍ ആരെ മുഖ്യനാക്കും എന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. യെഡിയൂരപ്പ വിരുദ്ധ ക്യാംപ് ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഷെട്ടറെ ഒഴിവാക്കുകയാണെങ്കില്‍ മുന്‍ കേന്ദ്രമന്ത്രിയായ അനന്ത് കുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഗൗഡയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ നിന്ന് യെഡിയൂരപ്പ പിന്നോട്ടു പോകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ബുധനാഴ്ച പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നതെങ്കിലും തീരുമാനം നീണ്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

English summary
Finding a suitable chief minister has become a major challenge for senior leaders Arun Jaitley and Rajnath Singh since the party legislators are divided between rural development minister Jagadish Shettar and the Yeddyurappa-backed Sadananda Gowda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X