സ്വര്‍ണ്ണമോഷണം: മാനേജരും ഭാര്യയും പിടിയില്‍
പൂനെ: സ്വര്‍ണ്ണം മോഷ്ടിച്ചതിന് മള്‍ട്ടിനാഷണല്‍ കമ്പനിയിലെ പ്രോജക്ട് മാനേജരും ഭാര്യയും അറസ്റ്റിലായി. 3.34 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഇരുവരും ചേര്‍ന്ന് നഗരത്തിലെ രണ്ട് പ്രമുഖ ജ്വലറികളില്‍ നിന്ന് മോഷ്ടിച്ചത്.
ക്രിസ്റ്റല്‍ ഗാര്‍ഡന്‍ സൊസൈറ്റിയിലെ അക്ഷയ് രാംകുമാര്‍ ഗുപ്ത(37)യും ഭാര്യ ഗീതിക (32)യും ആണ് അറസ്റ്റിലായത്. വീട്ടമ്മയായ ഗീതിക ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജൂലായ് 23ന് പിഎന്‍ ഗാഡ്ഗില്‍ ജ്വലറിയില്‍ നിന്നും തനിഷ്‌ക് ജ്വലറിയില്‍ നിന്നുമാണ് ദമ്പതിമാര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. എന്നാല്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറിയില്‍ പതിഞ്ഞ ദ്യശ്യങ്ങളില്‍ നിന്ന് പ്രതികളെ ജ്വലറി ജീവനക്കാര്‍ തിരിച്ചറിയുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ നിന്ന് 3.25 ലക്ഷം വിലമതിയ്ക്കുന്ന ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications