നടിമാരെ ക്ഷണിക്കാന്‍ മുലായം പറഞ്ഞു: അമര്‍സിങ്

സമാജ് വാദി പാര്‍ട്ടി ലീഡര്‍ അംബികാ സോണി ബോളിവുഡ് നടിമാരെ കൊണ്ടുവന്നതിന് തന്നെ കുറ്റപ്പെടുത്തിയെന്നും അമര്‍സിങ് പറഞ്ഞു. എന്നാല്‍ മുലായം സിങ് ആവശ്യപ്പെട്ടതു കൊണ്ടാണ് താന്‍ നടിമാരെ കൊണ്ടുവന്നതെന്നും അമര്‍സിങ് അറിയിച്ചു.
തന്റെ പുതിയ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്മഞ്ച് സംഘടിപ്പിച്ച സത്ത പരിവര്‍ത്തന്‍ റാലിയ്ക്കിടെ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. റാംപൂര്‍ എംപിയും ബോളിവുഡ് നടിയുമായ ജയപ്രദയും അമര്‍സിങ്ങിനൊപ്പമുണ്ടായിരുന്നു. മുന്‍പ് ജയപ്രദയെ രാംപൂറില്‍ നിന്ന് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് മുലായം സിങ്ങും അമര്‍ സിങ്ങും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
അടുത്തിടെ വോട്ടിനു കോഴ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടച്ചപ്പോള്‍ മുലായം അനുകമ്പ കാണിച്ചു. എന്നാല്‍ തന്നെ ചതിച്ചത് മുലായമാണെന്നും കോണ്‍ഗ്രസ് അല്ലെന്നും അമര്‍സിങ് പറഞ്ഞു. മുലായം അവസരവാദിയാണെന്നും അമര്‍ സിങ് കുറ്റപ്പെടുത്തി.
എന്നാല്‍ മുലായം സിങ്ങിനെ നേരിടാന്‍ കോണ്‍ഗ്രസ് അമര്‍സിങ്ങിനെ ഉപയോഗിക്കുകയാണെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വാദം.












Click it and Unblock the Notifications