കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എംകെ സ്റ്റാലിനും ഖുശ്ബുവും അറസ്റ്റില്‍
ചെന്നൈ: ഡിഎംകെ നേതാവും മുന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും നടി ഖുശ്ബുവും അറസ്റ്റിലായി. അനുമതി കൂടാതെ സര്‍ക്കാരിനെതിരെ ചെന്നൈയില്‍ പ്രക്ഷോഭം നയിച്ചതിനാണ് അറസ്റ്റ്.
മൂവായിരത്തോളം പേര് പങ്കെടുത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയായിരുന്നു സ്റ്റാലിനെയും ഖുശ്ബുവിനെയും മറ്റ് ചില നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
2001 മുതലുള്ള ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സ്റ്റാലിന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഭൂമി കയ്യേറ്റക്കേസില്‍ കഴിഞ്ഞദിവസങ്ങളില്‍ ഡിഎംകെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ ഒരു ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കം തടഞ്ഞ സ്റ്റാലിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അന്നുതന്നെ അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.