പെരുമാറ്റ ദൂഷ്യം:ഗോപി കോട്ടമുറിയ്ക്കലിനെ ഒഴിവാക്കി
തിരുവനന്തപുരം: പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.
കോട്ടമുറിക്കലിനെതിരെ പെരുമാറ്റ ദൂഷ്യത്തിന് ലഭിച്ച പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പാര്‍ട്ടി സെക്രട്ടേറിയന്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റിഏകകണ്ഠമായി അംഗീകരിയ്ക്കുകയായിരുന്നു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് താല്‍ക്കാലിക ചുമതല.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പി ശശി സമാനമായ വിവാദത്തിലകപ്പെട്ടപ്പോള്‍ നടപടിയെടുക്കാന്‍ വൈകിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാലിപ്പോള്‍ അടിയന്തരനടപടികള്‍ സ്വീകരിച്ച് സിപിഎം അത്തരം വിമര്‍ശനങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications