കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിനടുത്തെ തീപിടിത്തും അട്ടിമറി?

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം ഞായറാഴ്ച രാത്രിയിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന് സംശയം. തീപ്പിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാകലക്ടര്‍ അറിയിച്ചിട്ടുണ്ട്.

തീപിടുത്തമുണ്ടായതെങ്ങനെയാണെന്ന് കണ്ടെത്താന്‍ പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ എജന്‍സികള്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചു എന്നായിരുന്നു അധികൃതരുടെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ബാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തീപിടിച്ച പ്രദേശം പരിശോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മൂന്നുമാസമായി ഷെഡിലേക്ക് വൈദ്യുതി വിതരണം ഉണ്ടായിരുന്നില്ല. അതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഇനി പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷ തകര്‍ക്കാന്‍ ശ്രദ്ധ തിരിക്കലിനായി തീപിടിത്തമുണ്ടാക്കിയതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതിനാല്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി ആരെങ്കിലും തീവച്ചതാണോ എന്ന സംശയവും ഉയരുന്നുണ്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം സംഘം പ്രസിഡന്റ് സ്ഥലത്തെത്തി സാധനങ്ങള്‍ മുഴുവന്‍ മാറ്റിയിരുന്നു. ഇത് സംഭവം അട്ടിമറിയാണെന്ന സംശയത്തിനും ഇടവരുത്തിയിട്ടുണ്ട്.

രാത്രി എട്ടേകാലോടെ തീര്‍ത്ഥപാദ മണ്ഡപത്തോടുചേര്‍ന്നുള്ള ജില്ലാ ഫാം ടൂള്‍സ് സഹകരണ സംഘത്തിന്റെ കരകൌശല പ്രദര്‍ശന ഷെഡാണ് കത്തി നശിച്ചത്. വാടക തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുമാസമായി ഷെഡ് അടഞ്ഞുകിടക്കുകയായിരുന്നു.

ഷെഡിന് വാച്ചര്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ക്ക് പരിക്കൊന്നുമില്ല. നിമിഷങ്ങള്‍ക്കുള്ളിലാണ് ഷെഡില്‍ തീ ആളിക്കത്തിയത്. ഷെഡില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചിരുന്നു. ഷെഡിലുണ്ടായിരുന്ന ജനറേറ്ററിലെ ഇന്ധനവും തീ ആളിക്കത്താന്‍ കാരണമായി.

English summary
A major fire broke near Padmanabhaswamy temple in Thiruvananthapuram on Sunday. According to preliminary reports, the short circuit in the electricity line near the Theerthapada mandapam was the reason for the fire. But now police suspecting it may be a subotage against the temple security,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X