പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം

ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിന്റെ കരകൗശല വ്യപാരമേള നടക്കുന്ന ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. തീയണയ്ക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ചെറുതായി പരുക്കേല്‍ക്കുകയും ചെയ്തു.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മഹാനിധി കണ്ടെത്തിയതിനെ തുടര്‍ന്ന് അതിസുരക്ഷാമേഖലയായി പ്രഖ്യാപിച്ച കോട്ടയ്ക്കത്തുണ്ടായ തീപ്പിടിത്തം പോലീസിനെയും ഭക്തജനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഷെഡ്ഡിനുപുറകുവശത്താണ് ആദ്യം തീ പിടിച്ചത്. വഴിയാത്രക്കാരാണ് തീ പടരുന്നതു കണ്ട് അഗ്‌നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദര്‍ശനശാല അടച്ചിട്ടിരിക്കുകയായിരുന്നു.
ഇത് രക്ഷാപ്രവര്‍ത്തനം വൈകിച്ചു. ഗേറ്റ് പൊളിച്ചാണ് അഗ്‌നിശമന പ്രവര്‍ത്തകര്‍ അകത്തുകടന്നത്. തൊട്ടടുത്ത് മറ്റു കടകളില്ലാതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളും അപകടങ്ങളുമുണ്ടായില്ല. പ്രദര്‍ശന ശാലയ്ക്കുള്ളില്‍ പാചകവാതക സിലണ്ടറും ജനറേറ്ററും പൊട്ടിത്തെറിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു.












Click it and Unblock the Notifications