കോടതിയലക്ഷ്യക്കേസ്:ജയരാജന് പുതിയ കുറ്റപത്രം നല്‍കി

അതിനാല്‍ കുറ്റപത്രം അവ്യക്തമാണെന്ന് വ്യക്തമാക്കിയാണ് പുതിയ കുറ്റപത്രം നല്‍കാന്‍ കോടതി തീരുമാനിച്ചത്.
ജയരാജന്റെ പ്രസംഗത്തിലെ പുല്ലുവില, ശുംഭന്‍ എന്നീ പ്രയോഗങ്ങള്‍ കോടതിയെ അപമാനിക്കുന്നതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കുറ്റപത്രം ഏറ്റുവാങ്ങാനെത്തിയ ജയരാജന്‍ കോടതിയില്‍ പറഞ്ഞു.
കോടതി കുറ്റപത്രം ജയരാജനെ വായിച്ചുകേള്‍പ്പിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടിക ഹാജരാക്കി. കേസിന്റെ വിചാരണ ഈ മാസം 16 ന് ആരംഭിക്കും.
പാതയോരത്ത് യോഗങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെയാണ് ജയരാജന്‍ കോടതിയെ രൂക്ഷമായി വിമര്‍ശിച്ചത്.












Click it and Unblock the Notifications