• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടതിയലക്ഷ്യക്കേസ്:ജയരാജന് പുതിയ കുറ്റപത്രം നല്‍കി

  • By Ajith Babu

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സിപിഎം നേതാവ് എംവി ജയരാജന് ഹൈക്കോടതി പുതിയ കുറ്റപത്രം നല്‍കി. ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ കോടതിയലക്ഷ്യത്തിനാസ്പദമായ പ്രസംഗത്തിന്റെ തീയതിയോ സമയമോ രേഖപ്പെടുത്തിയിരുന്നില്ല.

അതിനാല്‍ കുറ്റപത്രം അവ്യക്തമാണെന്ന് വ്യക്തമാക്കിയാണ് പുതിയ കുറ്റപത്രം നല്‍കാന്‍ കോടതി തീരുമാനിച്ചത്.

ജയരാജന്റെ പ്രസംഗത്തിലെ പുല്ലുവില, ശുംഭന്‍ എന്നീ പ്രയോഗങ്ങള്‍ കോടതിയെ അപമാനിക്കുന്നതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കുറ്റപത്രം ഏറ്റുവാങ്ങാനെത്തിയ ജയരാജന്‍ കോടതിയില്‍ പറഞ്ഞു.

കോടതി കുറ്റപത്രം ജയരാജനെ വായിച്ചുകേള്‍പ്പിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടിക ഹാജരാക്കി. കേസിന്റെ വിചാരണ ഈ മാസം 16 ന് ആരംഭിക്കും.

പാതയോരത്ത് യോഗങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെയാണ് ജയരാജന്‍ കോടതിയെ രൂക്ഷമായി വിമര്‍ശിച്ചത്.

English summary
The Kerala High Court on Monday issued a fresh chargesheet to MV Jayarajan in connection with the contempt of court case charged against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more