കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ കാമുകനെ കൊന്ന് റോഡരികില്‍ തള്ളി

  • By Ajith Babu
Google Oneindia Malayalam News

Blood
പുതുക്കാട് (തൃശൂര്‍): ഭാര്യയുടെ കാമുകനെ കൊന്ന് തൃശൂരില്‍ കൊണ്ടുവന്ന് വെള്ളക്കുഴിയില്‍ തള്ളിയതിന് നാല് തമിഴ്‌നാട്ടുകാരെ അറസ്റ്റ് ചെയ്തു.

തിരുപ്പൂരിലെ തുണിമില്‍ ജീവനക്കാരന്‍ മധുര വെള്ളപ്പെട്ടി ചിത്തിര സ്വദേശി പാണ്ഡ്യരാജന്‍(29) ആണ് കൊല്ലപ്പെട്ടത്. പ്രതികളില്‍ ഒരാളായ ശിവകുമാറിന്റെ ഭാര്യ ജഗദീശ്വരിയുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ജഗദീശ്വരിയുടെ സഹായത്തോടെ ശിവകുമാറും സുഹൃത്തുക്കളും ചേര്‍ന്ന് പാണ്ഡ്യരാജനെ തട്ടിക്കൊണ്ടുപോയി വിഷം വായിലൊഴിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം കാറില്‍ കൊണ്ടുവന്ന് ദേശീയ പാത 47 തലോര്‍ ബൈപാസില്‍ ധ്യാനകേന്ദ്രത്തിനരികെ റോഡുവക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസിലെ പ്രതികളുമായി തിരുപ്പൂര്‍ പോലീസ് തെളിവെടുപ്പിന് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ജൂലൈ 21ന് തിരുപ്പൂരില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതികള്‍ തമിഴ് നാട് പൊലീസിന്റെ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കേരളത്തിലെത്തിച്ച് ഉപേക്ഷിച്ചതായി അറിയുന്നത്.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് ബൈപ്പാസില്‍ ആളൊഴിഞ്ഞ ഇടത്ത് ഉപേക്ഷിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X