ആംബുലന്‍സില്‍ പ്രണയലീല; കമിതാക്കളെ പൊക്കി
ചാലക്കുടി: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍നിന്നും കമിതാക്കളായ ആംബുലന്‍സ് ഡ്രൈവറെയും നഴ്‌സിനെയും രാത്രി പോലീസ് പിടികൂടി.
കഴിഞ്ഞദിവസം ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് റോഡിലെ ഹൗസിങ് കോളനിയ്ക്ക് സമീപമാണ് ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ അടച്ചിട്ടിരുന്നത് നാട്ടുകാരില്‍ സംശയമുണ്ടാക്കിയിരുന്നു.
ഇവര്‍ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ചു എസ്‌ഐ പി ലാല്‍കുമാറും സംഘവും സ്ഥലത്തെത്തി ആംബുലന്‍സിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അകത്തുണ്ടായിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തുവരാന്‍ തയാറായില്ല. പത്തുമിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് ഡ്രൈവറും നഴ്‌സും പുറത്തിറങ്ങിയത്. പൊലീസിനെ കണ്ടതും കമിതാക്കള്‍ പൊട്ടിക്കരഞ്ഞു.
കോലഞ്ചേരിയിലെമിഷന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറും അങ്കമാലിയിലെ ഒരു ആശുപത്രിയിലെ നഴ്‌സുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications