പറവൂര്‍ പീഡനം: സിപിഎം നേതാവിന് ജാമ്യമില്ല
കൊച്ചി: പറവൂര്‍ പീഡനക്കേസിലെ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം മുന്‍ പ്രാദേശിക നേതാവ് തോമസ് വര്‍ഗീസ് അടക്കം എട്ടുപേരായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്.
സമ്പന്നരും ഉന്നതരുമായ പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്നതു കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അപേക്ഷകള്‍ തളളിക്കൊണ്ട് ജസ്റ്റിസ് കെ. ടി ശങ്കരന്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം വര്‍ധിച്ചു വരികയാണെന്നും കേരള സമൂഹം ഇതിനെ ഗൌരവത്തോടെ കാണണമെന്നും ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ കോടതി പറഞ്ഞു.
സീരിയല്‍, സിനിമാ ഭ്രമവും പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ള ആഗ്രഹവുമാണ് ഇത്തരം സംഭവങ്ങളിലേക്കു നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications