കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍: വിശദീകരണം തേടി

  • By Lakshmi
Google Oneindia Malayalam News

Thachankary
തൃശ്ശൂര്‍: സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ട വിവാദ ഐജി ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്ന് അറിയിക്കണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.

തച്ചങ്കരിക്കെതിരായ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

തച്ചങ്കരിയ്‌ക്കെതിരെ തീവ്രവാദബന്ധമുള്ള കേസുകള്‍ ഇല്ലെന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ആഭ്യന്തരവകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തത്.

ഐ.ജി. റാങ്കിലുള്ള തച്ചങ്കരിക്ക് ക്രമസമാധാനചുമതല നല്‍കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.ഒന്നരവര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന തച്ചങ്കരി ജൂലൈ 11നാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

ഇതിനിടെ തച്ചങ്കരിയുടെ വിവാദമായ വിദേശയാത്രയില്‍ ഖത്തറില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചന്വേഷിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ(എന്‍ഐഎ) പ്രത്യേകസംഘം ശനിയാഴ്ച ഖത്തറില്‍ എത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ദോഹലിലെത്തുന്ന ഇവര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപാഗോപാലന്‍ വദ്വയുമായി കൂടിക്കാഴ്ച നടത്തും. തച്ചങ്കരിയുടെ ഖത്തര്‍യാത്രയ്ക്ക് സൗകര്യമൊരുക്കിക്കൊടുത്ത ചില മലയാളികളുമായും അദ്ദേഹത്തിന്റെ സന്ദര്‍ശനവേളയില്‍ അനുഗമിച്ച ചില പ്രമുഖരുമായും സംഘടനാനേതാക്കളുമായും സംഘം നേരില്‍ക്കണ്ട് തെളിവെടുത്തിട്ടുണ്ട്.

English summary
Thirssur vigilance corut saught clarification form State Government over controversial IG Tomin J Thachankary's prosecution,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X