12 മണിക്കൂര്‍ എക്സ്ബോക്സ് കളിച്ചു; മരിച്ചു

തന്റെ എക്‌സ്‌ബോക്‌സില്‍ ക്രിസ് മണിക്കൂറുകളോളം ഒരേയിരുപ്പില്‍ വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നും എക്‌സ്‌ബോക്‌സിനു വേണ്ടിയാണ് ജീവിച്ചിരുന്നതെന്നും ക്രിസിന്റെ പിതാവ് ഡേവിഡ് പറഞ്ഞു.
അതേസമയം, എക്‌സ്‌ബോക്‌സ് ഉല്‍പാദകരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ആളുകള്‍ ഏറെനേരം അതുപയോഗിക്കുന്നത് കമ്പനിയുടെ കുറ്റമല്ല. എന്നാല്‍ വീഡിയോ ഗെയിമിന്റെ ദോഷവശങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഡേവിഡ് പറഞ്ഞു.
വീഡിയോ ഗെയിം കളിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കണമെന്നും വ്യായാമത്തിനായി സമയം കണ്ടെത്തണമെന്നും എക്‌സ്‌ബോക്‌സ് കണ്‍സോണ്‍ ഉത്പാദകരായ മൈക്രോസോഫ്റ്റ്, ഗെയിം ആരാധകരോടു ശിപാര്‍ശ ചെയ്തു. ഉത്തരവാദിത്തത്തോടെ കളിയിലേര്‍പ്പെടുന്നതിനെ 'പ്ലേ സ്മാര്‍ട്, 'പ്ലേ സേഫ് എന്നീ വിദ്യാഭ്യാസ യജ്ഞങ്ങളിലൂടെ തങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications