കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 മണിക്കൂര്‍ എക്സ്ബോക്സ് കളിച്ചു; മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Chris Staniforth
ലണ്ടന്‍: 12 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ച ഇരുപതുകാരന്‍ മരിച്ചു. ബ്രിട്ടനിലാണ് സംഭവം. ക്രിസ് സ്റ്റാനിഫോര്‍ത് എന്ന യുവാവാണ് മതിമറന്നു കളിച്ച് ദുരന്തം ഏറ്റുവാങ്ങിയത്. ക്രിസിനു മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും മാനസിക സംഘര്‍ഷം മൂലം വെയിന്‍ ത്രോംബോസിസ് മൂലം മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ പറഞ്ഞു.

തന്റെ എക്‌സ്‌ബോക്‌സില്‍ ക്രിസ് മണിക്കൂറുകളോളം ഒരേയിരുപ്പില്‍ വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നും എക്‌സ്‌ബോക്‌സിനു വേണ്ടിയാണ് ജീവിച്ചിരുന്നതെന്നും ക്രിസിന്റെ പിതാവ് ഡേവിഡ് പറഞ്ഞു.

അതേസമയം, എക്‌സ്‌ബോക്‌സ് ഉല്‍പാദകരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ആളുകള്‍ ഏറെനേരം അതുപയോഗിക്കുന്നത് കമ്പനിയുടെ കുറ്റമല്ല. എന്നാല്‍ വീഡിയോ ഗെയിമിന്റെ ദോഷവശങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഡേവിഡ് പറഞ്ഞു.

വീഡിയോ ഗെയിം കളിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കണമെന്നും വ്യായാമത്തിനായി സമയം കണ്ടെത്തണമെന്നും എക്‌സ്‌ബോക്‌സ് കണ്‍സോണ്‍ ഉത്പാദകരായ മൈക്രോസോഫ്റ്റ്, ഗെയിം ആരാധകരോടു ശിപാര്‍ശ ചെയ്തു. ഉത്തരവാദിത്തത്തോടെ കളിയിലേര്‍പ്പെടുന്നതിനെ 'പ്ലേ സ്മാര്‍ട്, 'പ്ലേ സേഫ് എന്നീ വിദ്യാഭ്യാസ യജ്ഞങ്ങളിലൂടെ തങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.

English summary
A 20-year-old man in Britain has died after playing video games for 12 hours, a report said.An autopsy has revealed that Chris Staniforth, who never had any serious health problems before, actually died from a blood clot which formed as a result of marathon gaming sessions,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X