മനുഷ്യ മസ്തിഷ്‌കം പൂര്‍ണതയില്‍!

മൊട്ടുസൂചി മുതല്‍ സ്‌പേസ് ഷട്ടില്‍ വരെ, കമ്പ്യൂട്ടറുകളും പെന്‍സിലിനും എന്തിനും കൃത്രിമ ഹൃദയങ്ങള്‍ പോലുള്ള അദ്ഭുതങ്ങളും മനുഷ്യന്റെ തലച്ചോറില്‍ നിന്ന് നാമ്പിട്ട ആശയങ്ങളില്‍ നിന്നും യാഥാര്‍ഥ്യമായി. ഇനിയിങ്ങോട്ടായിരിക്കും നമ്മുടെ തലച്ചോര്‍ വളരുക, എന്തൊക്കെ കണ്ടുപിടുത്തങ്ങളാവും നമ്മുടെ ബുദ്ധിയില്‍ ഉരുത്തിരിയുക. ഈ ചോദ്യത്തിന് ചില ഗവേഷകരെങ്കിലും ഉത്തരം കണ്ടെത്തിയിരിക്കുന്നു. ഇനിയങ്ങോട്ട് മസ്തിഷകവും ബുദ്ധിയും വികസിയ്ക്കില്ലെന്നാണ് അവരുടെ കണ്ടെത്തല്‍. തലച്ചോറിന്റെ പരിണാമം അവസാനിച്ചുവെന്ന് ചുരുക്കം.
മനുഷ്യ മസ്തിഷകത്തിന്റെ വികാസം പൂര്‍ണതയിലെത്തിയെന്നും ഇനി കൂടുതല്‍ പരിണാമത്തിനും സാധ്യതയില്ലെന്നും പറയുന്നതിന്റെ കാരണം ഇതാണ്. മനുഷ്യ മസ്തിഷകത്തിന്റെ വികാസത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഓക്‌സിജനും ആവശ്യമാണ്. എന്നാലിത് അസാധ്യമാണ്. കേംബ്രിഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
തലച്ചോറിന് കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന രീതിയിലല്ല നമ്മുടെ ശരീരം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഗവേഷകനായ സൈമണ്‍ ലാഫിന്‍ പറയുന്നു. അതുകൊണ്ടു തന്നെ ബുദ്ധിവികാസത്തിന് ചില പരിമിതികളുണ്ട്.
മസ്തിഷകത്തിന്റെ വിവിധഭാഗങ്ങള്‍ തമ്മിലുള്ള നെറ്റ്‌വര്‍ക്കുകള്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തിയിരിക്കുന്നു, ഇത് കൂടുതല്‍ കാര്യക്ഷമമാവുന്നതിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. എന്നാല്‍ ഇത്രയും ഊര്‍ജ്ജം നല്‍കാന്‍ നമ്മുടെ ശരീരത്തിന് കഴിവില്ലെന്നും ചില ഗവേഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.












Click it and Unblock the Notifications