കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്എസ്‍ബിസിയില്‍ 30,000പേര്‍ക്ക് ജോലി പോകും

  • By Lakshmi
Google Oneindia Malayalam News

HSBC
ലണ്ടന്‍: ബാങ്കിങ് രംഗത്ത ആഗോള കമ്പനിയായ എച്ച്എസ്‍ബിസിയിലും പിരിച്ചുവിടല്‍. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 30,000 ജീവനക്കാരെയാണ് ഇവിടെനിന്നും പിരിച്ചുവിടുന്നത്. ഇരുപത് രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും എഎച്ച്എസ്‍ബിസി തീരുമാനിച്ചിട്ടുണ്ട്.

2013ഓടെ ലോകമെമ്പാടുമായി 25,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് തിങ്കളാഴ്ച അറിയിച്ചത്. 5,000 ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ കുറവു വരുത്താനാണ് പദ്ധതി.

റഷ്യയും പോളണ്ടും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് എച്ച്എസ്ബിസി പിന്‍വലിയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറു മാസത്തിനുള്ളില്‍ 1150 കോടി ഡോളറിന്റെ ലാഭമുണ്ടാക്കിയതായി പ്രഖ്യാപിച്ചതിനൊപ്പമാണ് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യവും എച്ച്എസ്‍ബിസി അറിയിച്ചത്.

ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിങ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ 1865ല്‍ തുടങ്ങിയ ബാങ്കിന് ഇപ്പോള്‍ 87 രാജ്യങ്ങളിലും പ്രവിശ്യകളിലുമായി 7,500 ഓഫീസുകളും മൂന്നു ലക്ഷത്തിലേറെ ജീവനക്കാരുമുണ്ട്.

English summary
HSBC, the big European bank, said yesterday that it was cutting 30,000 jobs as part of a wide-ranging program to improve profitability,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X