എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കേണ്ട: കേന്ദ്രം

11 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നിരോധിച്ചാല്‍ മതിയെന്നും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജിക്ക് എതിര്‍ സത്യവാങ്മൂലമായി കേന്ദ്ര കൃഷിമന്ത്രാലയത്തിനു വേണ്ടി ഡയറക്ടര്‍ വന്ദന ജെയ്ന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങള്‍ ശാസ്ത്രീയമായ പഠനത്തിന് ശേഷമല്ല നിരോധനം ഏര്‍പ്പെടുത്തിയതെന്നും കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ ഈ കീടനാശിനി നിരോധിച്ചിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2006 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനമുള്‍പ്പെടെ എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോട്ട് ഉണ്ടായ മരണങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമാണെന്ന് കണ്ടെത്തായനിട്ടില്ല. പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ അനുമതിയില്ലാതെ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.












Click it and Unblock the Notifications