ഗാംഗുലിയുടെ ഹോട്ടല്‍ ഇന്നിങ്‌സിന് അവസാനം

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റെ കമന്റേറ്ററായി സൗരവ് ഇംഗ്ലണ്ടിലുള്ള നേരത്താണ് ഹോട്ടല്‍ ഇന്നിങ്‌സിന് അവസാനമാവുന്നത്. നഗര ഹൃദയത്തില്‍ അഞ്ചു നിലകളിലായി പ്രവര്‍ത്തിച്ചിരുന്നു റെസ്റ്റോറന്റ് കം ലോഞ്ച് ബാര്‍ 2004ലാണ് ഗാംഗുലി തുടങ്ങിയത്.
റെസ്റ്റോറന്റിന്റെ കാര്യങ്ങളില്‍ തനിക്കോ സൗരവിനോ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്തതിനാലാണ് അടച്ചുപൂട്ടുന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി പറയുന്നത്. എന്നാല്‍ നഷ്ടക്കച്ചവടമായതിനാലാണ് ഹോട്ടല്‍ പൂട്ടുന്നതെന്നും സൂചനകളുണ്ട്.
ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫുഡ് ബിസിനസ്സില്‍ കൈപൊള്ളുന്നത്. വീരേന്ദര്‍ സേവാഗും സച്ചിനുമൊക്കെ നേരത്തെ ഹോട്ടല്‍ ബിസിനസ്സിന് ഇറങ്ങിയിരുന്നെങ്കിലും പിന്നീട് അതെല്ലാം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications