ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ബഹളത്തില്‍ മുങ്ങി.
ഭൂമി ഏറ്റെടുക്കല്‍ നിയമം പാസക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പി. അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ സ്പീക്കര്‍ മീരാ കുമാര്‍ ഇത് അനുവദിനീയമല്ലെന്നും അംഗങ്ങള്‍ തിരികെ പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. മായാവതി സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സമരത്തിനിറങ്ങി തിരിച്ചതാണ് ബി.എസ്. പി. അംഗങ്ങളെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. ബഹളത്തെ തുടര്‍ന്ന് സഭ തത്കാലികമായി നിര്‍ത്തി വച്ചു.
Issues like price rise and early passage of the Land Acquisition Bill rocked Parliament on Tuesday leading to adjournment of both Lok Sabha and Rajya Sabha till 2:00pm. Immediately after the Lok Sabha paid tributes to two former members who passed away recently, BSP members led by Shafique Rehman Barq, walked into the well shouting slogans and displaying placards. They were demanding early passage of the Land Acquisition Bill to provide relief to farmers.