കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂസിടാത്തതിന് സൂപ്പര്‍വൈസര്‍ കുട്ടിയെ മര്‍ദ്ദിച്ചു

  • By Nisha Bose
Google Oneindia Malayalam News

മുംബൈ: കറുത്ത ഷൂ ഇട്ടില്ലെന്നാരോപിച്ച് ടീച്ചര്‍ 14 കാരിയായ വിദ്യാര്‍ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി.
എന്‍ എല്‍ ഡാല്‍മിയ സ്‌കൂളില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സന ശനിയാഴ്ചത്തെ സ്‌പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ തലേദിവസം ഷൂ നനഞ്ഞതിനാല്‍ സാധാരണ ചെരുപ്പിട്ടാണ് സന ക്ലാസിലെത്തിയത്. ഇതുകണ്ട സ്‌കൂള്‍ സൂപ്പര്‍വൈസറായ ആനി മിക്കായേല്‍ സനയുടെ ഇരുകരണത്തും അടിക്കുകയായിരുന്നു.

സ്‌കൂളിന്റെ ഡ്രസ്‌കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടി വിശദീകരണം നല്‍കാന്‍ തുനിഞ്ഞെങ്കിലും ഇതു കേള്‍ക്കാന്‍ സൂപ്പര്‍വൈസര്‍ തയ്യാറായില്ലത്രേ. തുടര്‍ന്ന് വേദന മൂലം ക്ലാസില്‍ ഇരിക്കാന്‍ കഴിയാതെ കുട്ടി വീട്ടില്‍ പോയി.

കാര്യമറിഞ്ഞ സനയുടെ മാതാപിതാക്കള്‍ പ്രധാനാധ്യാപകനെ വിളിച്ചെങ്കിലും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് സനയുടെ അച്ഛന്‍ സുശീല്‍ കാശീമീര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മുഖം വീങ്ങിയിരിക്കുന്നതിന്റെ ചിത്രങ്ങളും ഹാജരാക്കി.

ഇതിനിടെ തിങ്കളാഴ്ച സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മാപ്പെഴുതി നല്‍കുകയും സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി ഉറപ്പു നല്‍കുകയും ചെയ്തു.

English summary
A 14-year-old girl was slapped repeatedly by the supervisor of her school on Saturday for wearing sandals instead of black shoes. The Std IX student, Sana Salgaonkar, reached N L Dalmia School in Mira Road on Saturday morning to attend extra classes. Sana, who had to wade through water near her home the previous day, was wearing the school uniform but had opted for sandals as her shoes were wet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X