പശുവിനെ കറന്ന് പ്രതിഷേധം
ആലപ്പുഴ: ക്ഷീരകര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരള അഗ്രസീവ് ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കാഡ്ഫ)യുടെ ആഭിമുഖ്യത്തില്‍ സമരവേദിയില്‍ പശുവിനെ കറന്ന് പ്രതിഷേധിച്ചു. ചടയംമുറി ഹാളിനു മുന്നിലാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.
ഫാദര്‍ തോമസ് പീലിയാനിക്കല്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു. പാല്‍ ലിറ്ററിന് 50 രൂപയാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കടക്കെണിയില്‍പ്പെട്ട ക്ഷീരകര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും ക്ഷേമനിധിയിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
എരുമയേയും പശുവിനേയും കറന്നുള്ള പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് പാല്‍വിലനിര്‍ണ്ണയവും സായാഹ്ന ധര്‍ണ്ണയും നടത്തി. കാഡ്ഫ അസോസിയേഷന്‍ സെക്രട്ടറി എംഎം തിലകന്‍, എസ്എന്‍ഡിപി യൂണിറ്റ് സെക്രട്ടറി എന്‍ പ്രേമാനന്ദന്‍, കിസാന്‍ സഭ സെക്രട്ടറി ജോയിക്കുട്ടി ജോസ്, കാഡ്ഫ സംസ്ഥാന സെക്രട്ടറി അംഗം ആലി ബാബ തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications