കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീപിടുത്തം: ഗ്യാസ് തുറന്നിട്ടതാണെന്ന് സംശയം

  • By Lakshmi
Google Oneindia Malayalam News

Sree Padmnabhaswamy Temple Way
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ത്ഥപാദ മണ്ഡപത്തിനോട് ചേര്‍ന്നുള്ള പ്രദര്‍ശന നഗരിയിലെ ഷെഡ് കത്തിച്ചത് ഗ്യാസ് തുറന്നുവിട്ടാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

തീപിടിത്തത്തിന്റെ കാരണം അട്ടിമറിയാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അതിന് ബലമേകുന്ന നിര്‍ണായക തെളിവുകൂടി പൊലീസിന് ലഭിച്ചത്.

തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് അല്ലെന്നും ഏറെനാളായി ഈ കെട്ടിടത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നില്ലെന്നും തിങ്കളാഴ്ച നടന്ന പരിശോധനകളില്‍ വ്യക്തമായിരുന്നു.

വൈദ്യുതിയുമായി തീപിടിത്തത്തിന് ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ഗ്യാസ് തുറന്ന് തീകത്തിച്ചതാണോ എന്ന സംശയം ബലപ്പെടുന്നത്. ഷെഡില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളും അതിന്റെ സ്‌റ്റൌവും ഉണ്ടായിരുന്നു.

സിലിണ്ടറുകളിലൊന്ന് തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചിരുന്നു. ഇതിന്റെ റഗുലേറ്റര്‍ ചെറുതായി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഓണ്‍ ചെയ്ത നിലയിലാണ്. ഇതാണ് ഗ്യാസ് തുറന്നുവിട്ടാണോ കത്തിച്ചതെന്ന സംശയത്തില്‍ പൊലീസിനെ എത്തിച്ചിരിക്കുന്നത്. നേരത്തെ ഇവിടെ താമസിച്ചിരുന്ന ജീവനക്കാര്‍ ഉപയോഗിച്ചിരുന്നതാണ് ഈ ഗ്യാസും അടുപ്പുമെല്ലാം.

ഷെഡ് ഒഴിഞ്ഞുകൊടുക്കലുമായി ഉണ്ടായ തര്‍ക്കമാണോ തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. വിദ്യാധിരാജാ സഭയുടെ കൈവശത്തിലുള്ളതാണ് ഷെഡിരിക്കുന്ന സ്ഥലം. ഇതിലെ ഭാരവാഹികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തേക്കും.

English summary
Probe is progressing into last night's fire that gutted a shop close to the famed Sree Padmanabhaswamy temple, which is in the news after a huge treasure trove was found from its cellars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X