ലാലിന്റെ ആനക്കൊമ്പ് കൈമാറണം: വനംവകുപ്പ്

എറണാകുളം ഫഌയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എസ് ഉണ്ണികൃഷ്ണനാണ് കത്ത് നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ആനക്കൊമ്പ് വനംവകുപ്പിന് കൈമാറുമെന്നാണ് സൂചന.
ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ വനംവകുപ്പിന്റെ മുമ്പിലുള്ളൂ. റെയ്ഡില്‍ ആനക്കൊമ്പ് പിടിച്ചതായി സ്ഥിരീകരിച്ചാല്‍ മോഹന്‍ലാലിനോട് അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് നിയമതടസ്സമില്ല. 2003ലാണ് ഒടുവില്‍ ആനക്കൊമ്പിന് വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മോഹന്‍ലാലിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ വന്യജീവി നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് രാജരാജ വര്‍മ വ്യക്തമാക്കി.












Click it and Unblock the Notifications