എക്‌സൈസ് മന്ത്രിയായതോടെ കഷ്ടകാലം തുടങ്ങി: ബാബു

എക്‌സൈസ് വകുപ്പ് ഏറ്റെടുക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. നിര്‍ബന്ധത്തിന് വഴങ്ങി കഷ്ടകാലത്തിന് ഈ വകുപ്പ് ഏറ്റെടുക്കേണ്ടിവന്ന നിര്‍ദോഷിയാണ് ഞാന്‍. ശരിക്കും ഒരു ഹതഭാഗ്യന്‍. വകുപ്പ് ഒന്നുമില്ലെങ്കിലും കുഴപ്പമില്ലെന്നുവരെ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞതാണ്-ബാബു പറഞ്ഞു.
സമ്മാനങ്ങള്‍ കൈപ്പറ്റുന്നുവെന്ന രീതിയില്‍ വന്ന വാര്‍ത്തയെക്കുറിച്ചും മന്ത്രി സംഭാഷണത്തില്‍ പരാമര്‍ശിച്ചു.
50 ലക്ഷം രൂപയുടെ സമ്മാനം എനിക്ക് ലഭിക്കുമെന്നാണ് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം നോക്കിയത് 50 ലക്ഷത്തിന്റെ സമ്മാനം എവിടെയെന്നാണ്. ഇതാദ്യമായാണ് ഇങ്ങനെയൊരു ആരോപണം ഉയരുന്നത്. അഞ്ച് പൈസയുടെ സമ്മാനം പോലും സ്വീകരിക്കാത്ത ആളാണ് ഞാന്‍- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications