പറവൂര്‍ പെണ്‍വാണിഭം: സംവിധായകനും നടനും അറസ്റ്റില്‍

പുതിയ അറസ്റ്റുകളോടെ പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിയ്ക്കുകയാണ്. ചലച്ചിത്രരംഗത്തുള്ള പലരും കേസില്‍ ഉള്‍പ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രമാണി എന്ന സിനിമയുടെ സെറ്റില്‍വച്ചും പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിരുന്നുവെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് കോഓര്‍ഡിനേറ്റര്‍ ചേര്‍ത്തല പള്ളിപ്പുറം വീട്ടില്‍ സാംസണെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
ചലച്ചിത്രരംഗത്തേക്ക് എക്‌സ്ട്രാനടിമാരെ ഏര്‍പ്പെടുത്തി നല്‍കിയിരുന്ന ഇയാള്‍ രണ്ടുപേര്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് കേസ്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയെ അച്ഛന്‍ സുധീര്‍ ആണ് പരിചയപ്പെടുത്തിക്കൊടുത്തത്.












Click it and Unblock the Notifications