തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ബെന്നി ബെഹന്നാന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
ധനവിനിയോഗ ബില്ല് അവതരണവുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ വിവാദപ്രസ്താവനക്കെതിരെയാണ് നോട്ടീസ്.
വോട്ടെടുപ്പിനിടെ കള്ളുഷാപ്പില്‍ നിന്നുംചായക്കടയില്‍ നിന്നും സമാജികരെ എത്തിച്ചും ഒരംഗത്തിന്റെ വോട്ട് കൃത്രിമമായി രേഖപ്പെടുത്തിയുമാണ് ഭരണപക്ഷം ധനവിനിയോഗ ബില്ല് പാസാക്കിയത് എന്ന് വിഎസ് സഭയ്ക്ക് പുറത്ത് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് നോട്ടീസ്.
Congress has today served a breach of privilege notice against Opposition leader VS Achuthanandan for his statements against the voting for the finance appropriation bill.