കീമോ തെറാപ്പി കഴിഞ്ഞു; ഷാവേസിന് പുതിയ ലുക്ക്

കീമോ തെറാപ്പികാരണം മുടി കൊഴിയുന്നതിനാല്‍ അദ്ദേഹം തലമൊട്ടയടിച്ചിരിക്കുകയാണ്. ഏറെ ഉല്ലാസവാനായിട്ടാണ് അദ്ദേഹം പുതിയ ക്യാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയത്.
കുളിക്കുന്നതിനിടെ മുടി പൊഴിഞ്ഞതിനെ തുടര്‍ന്ന് രാത്രി ബാര്‍ബറെ വിളിപ്പിക്കുകയായിരുന്നു. കിമോതെറാപ്പി ഫലിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടികൊഴിച്ചില്‍-അദ്ദേഹം പറഞ്ഞു.
കീമോതെറപ്പിയുടെ രണ്ടാം ഘട്ടം അടുത്തുതന്നെ ആരംഭിക്കുമെന്നു പറഞ്ഞ ഷാവേസ് ഏതു തരത്തിലുളള കാന്‍സറാണ് തന്റേത് എന്നകാര്യം വെളിപ്പെടുത്തിയില്ല. അരക്കെട്ടു ഭാഗത്തു ബേസ്‌ബോളിന്റെ വലിപ്പത്തില്‍ ആണ് ട്യൂമറെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications