കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീമോ തെറാപ്പി കഴിഞ്ഞു; ഷാവേസിന് പുതിയ ലുക്ക്

  • By Lakshmi
Google Oneindia Malayalam News

Chavez New Look
കാരക്കാസ്: അര്‍ബുദ ചികിത്സ കഴിഞ്ഞതിന് പിന്നാലെ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. കീമോതെറാപ്പി കഴിഞ്ഞ ശേഷം പുതിയ രൂപഭാവത്തിലായിരുന്നു ഷാവേസ്.

കീമോ തെറാപ്പികാരണം മുടി കൊഴിയുന്നതിനാല്‍ അദ്ദേഹം തലമൊട്ടയടിച്ചിരിക്കുകയാണ്. ഏറെ ഉല്ലാസവാനായിട്ടാണ് അദ്ദേഹം പുതിയ ക്യാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയത്.

കുളിക്കുന്നതിനിടെ മുടി പൊഴിഞ്ഞതിനെ തുടര്‍ന്ന് രാത്രി ബാര്‍ബറെ വിളിപ്പിക്കുകയായിരുന്നു. കിമോതെറാപ്പി ഫലിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടികൊഴിച്ചില്‍-അദ്ദേഹം പറഞ്ഞു.

കീമോതെറപ്പിയുടെ രണ്ടാം ഘട്ടം അടുത്തുതന്നെ ആരംഭിക്കുമെന്നു പറഞ്ഞ ഷാവേസ് ഏതു തരത്തിലുളള കാന്‍സറാണ് തന്റേത് എന്നകാര്യം വെളിപ്പെടുത്തിയില്ല. അരക്കെട്ടു ഭാഗത്തു ബേസ്‌ബോളിന്റെ വലിപ്പത്തില്‍ ആണ് ട്യൂമറെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

English summary
Venezuelan President Hugo Chavez has appeared with his head closely shaved, saying his hair has begun falling out because of chemotherapy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X