യുഎസ് സര്‍ക്കാരിനു ഹാക്കര്‍മാരെ വേണം

ഇതിനായി നാസ, ഡിഎച്ച്എസ്, എന്‍എസ്എ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ലാസ് വെഗാസില്‍ ഹാക്കര്‍മാരുടെ ഒരു വാര്‍ഷിക സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് പദ്ധതി. ഇതില്‍ പങ്കെടുക്കാനായി വെറും 150 ഡോളര്‍ മാത്രം മുടക്കിയാല്‍ മതിയാകും. പങ്കെടുക്കുന്നവരുടെ പേരോ മറ്റു വിവരങ്ങളൊ വെളിപ്പെടുത്തേണ്ടതില്ല. ഏകദേശം 10,000 പേര്‍
പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്.
എന്‍എസ്എ ആണ് ഏറ്റവും കൂടുതല്‍ ഹാക്കര്‍മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് ഏതാണ്ട് 1500 ഹാക്കര്‍മാരെ ജോലിയ്‌ക്കെടുക്കാനാണ് എന്‍എസ്എയുടെ തീരുമാനം. ഏതായാലും കള്ളനെ കാവലേല്‍പ്പിക്കുന്ന യുഎസിന്റെ തന്ത്രം വിലപ്പോകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications