കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ടെല്‍ ലാഭത്തില്‍ കുറവ്

Google Oneindia Malayalam News

airtel
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ആദ്യപാദ ലാഭത്തില്‍ 28 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്ന 1618.60 കോടിക്കു പകരം 1215.20 കോടി മാത്രമാണ് ഈ ക്വാര്‍ട്ടറില്‍ നേടാനായത്.
അതേ സമയം കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 9323.70 കോടിക്കു പകരം 10180 കോടി നേടാന്‍ സാധിച്ചു.

ആഫ്രിക്കയില്‍ നടത്തിയ ഏറ്റെടുക്കലാണ് ലാഭം കുറയുന്നതിനു പ്രധാനകാരണം. ഇന്ത്യയിലെ ത്രിജി സ്‌പെക്ട്രം സ്വന്തമാക്കുന്നതിനും ധാരാളം പണം ചെലവഴിക്കേണ്ടി വന്നു. കൂടാതെ പലിശനിരക്കില്‍ നിരവധി തവണ വന്ന മാറ്റങ്ങളും കമ്പനിയെ പ്രതികൂലമായി ബാധിച്ചു.

പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എയര്‍ടെല്‍ ഓഹരി വിലയില്‍ കാര്യമായ കുറവുണ്ടായി. 5.30 പോയിന്റോളം താഴ്ന്ന ഓഹരി 426.75ലാണ് ക്ലോസ് ചെയ്തത്.

English summary
India's largest telecom operator Bharti Airtel today said its net profit declined nearly 28% from Rs 1681.6 crore to Rs 1215.2 crore in the quarter ended June 30, 2011. Company's total revenues were up by over 38.6% from 12,244 crore to Rs 16,975 crore in the reporting quarter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X