അമേരിക്ക കിതക്കുന്നു; സ്വര്‍ണം കുതിക്കുന്നു

ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2,225 രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം രേഖപ്പെടുത്തിയ 17,480 രൂപയാണ് സ്വര്‍ണത്തിന് സമീപകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 17,360 രൂപയായി കുറഞ്ഞിരുന്നു. 17,400 രൂപയായിരുന്നു ചൊവ്വാഴ്ചത്തെ വില.
യൂറോപ്പ് അകപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങള്‍ അന്തമില്ലാതെ തുടരുന്നത് സ്വര്‍ണവില ആഗോളതലത്തില്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അവസാന നിമിഷത്തില്‍ അമേരിക്ക പ്രതിസന്ധി മറികടന്നെങ്കിലും ലോക സാമ്പത്തിക ശക്തിയെന്ന പദവി യുഎസിന് നഷ്ടപ്പെടുമെന്ന ആശങ്കയും സ്വര്‍ണവില ഉയരുന്നതിന് കാരണമായി. ഓഹരി വിപണിയിലെ അനിശ്ചിതത്വം തുടരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തെ കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications