അമേരിക്ക കടപരിധി ഉയര്‍ത്തി

കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ ഒബാമ സര്‍ക്കാര്‍ അംഗീകരിച്ചതോടെ പ്രതിസന്ധി അവസാനിക്കുകയായിരുന്നു. ബില്‍ പാസ്സായതോടുകൂടി മറ്റൊരു സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഗോള വിപണി രക്ഷപ്പെട്ടു.
കടപരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കയിലെ പലിശനിരക്കില്‍ വര്‍ധനവ് ഡോളറിന്റെ മൂല്യത്തിലുള്ള കുറവുമായിരുന്നു ഫലം. തീര്‍ച്ചയായും ഈ രണ്ടു കാര്യങ്ങളും ലോകവ്യാപകമായി പ്രതിഫലനങ്ങളുണ്ടാക്കും.
സൈനിക, മെഡികെയര്‍ ചെലവുകളിലാണ് സാമ്പത്തിക അച്ചടക്കം ഏറ്റവും കൂടുതല്‍ പിടിമുറുക്കുക. കമ്മി കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കാതെ കട പരിധി മാത്രം ഉയര്‍ത്തുന്നതിനെ പല മുതിര്‍ന്ന അംഗങ്ങളും ശക്തമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications