കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

  • By Ajith Babu
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: ഖനനകുംഭകോണക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയരൂപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ലോകായുക്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുന്നത്.

മൈനിങ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ അഴിമതി നടത്തിയെന്നാണ് ലോകായുക്ത സന്തോഷ് ഹെഡ്‌ഗെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെടുക്കാന്‍ ലോകായുക്ത പോലീസിന് ഗവര്‍ണര്‍ എച്ച്ആര്‍ ഭരദ്വാജ് ഉത്തരവ് നല്‍കിയത്.

അഴിമതി നിരോധന നിയമപ്രകാരമായിരിക്കും നടപടികളെടുക്കുക. അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി ബിജെപി യോഗം ചേരാനിരിക്കെയാണ് ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നത്. ആറു മാസത്തിനകം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് യെഡിയൂരപ്പ പറഞ്ഞതിന് പിന്നാലെ വന്ന ഗവര്‍ണറുടെ അനുമതി തത്കാലത്തേക്കെങ്കിലും യെഡ്ഡിയുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക് തിരിച്ചടിയാണ്.

70 എം.എല്‍.എ മാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന യെഡിയൂരപ്പ തന്റെ പക്ഷത്തുള്ള സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് സംബന്ധിച്ച് ബുധനാഴ്ച അന്തിമ തീരുമാനമുണ്ടാവുമെന്നാണ് നേതൃത്വം അറിയിച്ചിരിയ്ക്കുന്നത്.

English summary
here seem to more trouble brewing for former Karnataka Chief Minister BS Yeddyurappa when Governor HR Bhardwaj recommended to the Lokayukta police to start criminal proceedings against Yeddyurappa. This is based on the Lokayukta report that indicted Yeddyurappa along with other ministers for being a part in the illegal mining scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X