Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ അരുംകൊല; 9 പേരെ നാട്ടുകാര്‍ കൊന്നു

Blood
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മോഷ്ടാക്കളെന്ന് സംശയിച്ച് രണ്ടു സംഭവങ്ങളിലായി ഒമ്പതുപേരെ ജനക്കൂട്ടം കൊന്നു. ബാംഗ്ലൂരിന് 70 കിലോമീറ്റര്‍ അകലെ ചിക്‌ബെല്ലാപൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കിലാണ് ചൊവ്വാഴ്ച ഇരു സംഭവങ്ങളും നടന്നത്. യേരെക്കോട്ടയില്‍ ആറു പേരും ബച്ചെമാരനഹള്ളിയില്‍ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്.

ആഴ്ചകളായി താലൂക്കില്‍ മോഷണം വ്യാപകമായിരുന്നു. പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം പ്രദേശത്ത് എത്തുന്ന അപരിചിതരെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെയാണ് യേരെക്കോട്ടെയില്‍ ടാറ്റാ സുമോയില്‍ ആറുപേര്‍ എത്തിയത്.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് 2000ഓളം വരുന്ന ജനക്കൂട്ടം വാനിന് തീയിട്ട് യുവാക്കളെ ചുട്ടുകൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ചിന്താമണി താലൂക്കിലെ തന്നെ ബച്ചെമാരനഹള്ളിയില്‍ മാരുതി ഒമ്‌നി വാഹനത്തില്‍ എത്തിയ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇവരെയും നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും ശരിയായ മറുപടി ലഭിച്ചില്ലത്രെ. തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു.

രണ്ടു സംഘങ്ങളില്‍ നിന്നായി നാലു ലക്ഷത്തോളം രൂപ ജനക്കൂട്ടം കണ്ടെടുത്തതായും പറയുന്നു. അതേസമയം, ആറംഗ സംഘത്തെ അടിച്ചുകൊന്നതിന്റെ പ്രതികാരമായാണ് മൂന്നുപേരെ അടിച്ചുകൊന്നതെന്നും വാര്‍ത്തകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+